വൈപ്പിനിൽനിന്നു ആറ് ബസ് പെർമിറ്റുകൾ കൂടി പരിഗണനയ്ക്ക്
1565481
Saturday, June 7, 2025 4:57 AM IST
വൈപ്പിൻ : ഗോശ്രീ മേഖലയിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആറ് പെർമിറ്റുകൾ കൂടി പരിഗണനയ്ക്ക്. അപേക്ഷകൾ ഈ മാസം 10ന് ചേരുന്ന ജില്ലാ ആർടിഎ മീറ്റിംഗ് അജണ്ടയിൽ ചേർത്തിട്ടുണ്ട്.
എടവനക്കാട് അണിയൽ ബീച്ച്-വൈറ്റില ഹബ്ബ് -മൂന്ന്, വെളിയത്തു പറമ്പ് ബീച്ച് - വൈറ്റില ഹബ്ബ് , കുടുങ്ങാശേരി-കാക്കനാട്, ഞാറക്കൽ - വൈറ്റില എന്നീ റൂട്ടുകളിൽ ഓരോ അപേക്ഷ വീതവുമാണ് പരിഗണിക്കുന്നത്.