മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല യോ​ഗ ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ 11-ാമ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫോ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​മാ​നു​വ​ല്‍ പി​ച്ച​ള​ക്കാ​ട്ട് ദി​നാ​ച​ര​ണം ഉ​ദ്ഘ​ട​നം ചെ​യ്തു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത​ഞ്ജ​ലി അ​വാ​ര്‍​ഡു​ക​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

ചി​ദം​ബ​രം മാ​നു​ഷി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗ ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​വി. ജ​യ​ന്തി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ന​ട​രാ​ജ​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ മൂ​വാ​റ്റു​പു​ഴ യോ​ഗ ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ മാ​സ്റ്റ​ര്‍ സി​സ്റ്റ​ർ ഇ​ന്‍​ഫ​ന്‍റ് ട്രീ​സ, തി​രു​വ​ന​ന്ത​പു​രം സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​സു​ബ്ര​മ​ണ്യ​ന്‍, പാ​ല​ക്കാ​ട് യോ​ഗ തെ​റാ​പ്പി​സ്റ്റ് സി.​പി. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ർ മെ​ര്‍​ലി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ നി​ര്‍​മ​ല ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ർ ജെ​സി ജോ​സ്, സി​സ്റ്റ​ർ ജോ​വി​യ​റ്റ്, റെ​നി കാ​ക്ക​നാ​ട്ട് റീ​ത്താ​മ്മ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.