ബാങ്ക് ഓഫ് ബറോഡ വാക്കത്തോണും പ്ലാസ്റ്റിക് നിർമാർജനവും നടത്തി
1565490
Saturday, June 7, 2025 5:13 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എറണാകുളം മറൈന്‍ ഡ്രൈവില്‍ വാക്കത്തോണും പ്ലാസ്റ്റിക് നിർമാർജന പ്രവര്‍ത്തനവും ഉണ്ടായിരുന്നു.
സോണല്‍ ഹെഡ് ഡി. പ്രജിത് കുമാർ, ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ കെ.ആര്. കഗദാല്‍, അനീഷ്കുമാര്‍ കേശവന് എന്നിവര്‍ പ്രസംഗിച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് മറൈന്‍ ഡ്രൈവിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി.
കളമശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ബാങ്ക് അധികൃതരും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് 50 തൈകള്‍ നട്ടു.