കളമശേരിയിൽ കെഎസ്ആർടിസി ആറു പുതിയ സർവീസുകൾ തുടങ്ങും
1565480
Saturday, June 7, 2025 4:57 AM IST
കളമശേരി: കളമശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ആറു പുതിയ കെഎസ്ആർടിസി സർവീസുകൾ തുടങ്ങുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മന്ത്രി സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ - പരാതി പരിഹാര അദാലത്തിൽ ഉയർന്ന നിർദ്ദേശങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ആലുവ - പറവൂർ റൂട്ടിലാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളാണ് പുതുതായി തുടങ്ങുന്നത്. അതോടൊപ്പം പുതിയ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചു.
പറവൂർ-കരിങ്ങാം തുരുത്ത്-തത്തപ്പിള്ളി-കൊങ്ങോർപ്പിള്ളി സർക്കുലർ, കൈന്റിക്കര മുപ്പത്തടം വഴി കളമശേരി, വയൽക്കര -അടുവാശേരി-കുന്നുകര-അത്താണി എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി തൃശൂരിലേക്ക് ദീർഘദൂര സർവീസും തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.