ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നേ സാ​ധി​ക്കൂ: സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍എ
Friday, April 12, 2024 1:30 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും, അ​ത് സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നേ സാ​ധി​ക്കു​വെ​ന്നും സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച ജ​ന​പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് മൂ​ഞ്ഞേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പുക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, മു​ന്‍ എം​പി സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​മ്പി​ള്ളി, സോ​ണി​യ ഗി​രി, സ​തീ​ഷ് വി​മ​ല​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡന്‍റുമാ​രാ​യ സോ​മ​ന്‍ ചി​റ്റേ​ത്ത്, ഷാ​റ്റൊ കു​ര്യ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​ആ​ര്‍. ഷാ​ജു, പി.​ടി. ജോ​ര്‍​ജ്, മു​രി​യാ​ട് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജി​ത്ത് പ​ട്ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.