ക്ഷേ​ത്ര​ഭൂ​മി​യി​ലെ സ്വ​കാ​ര്യ കെെ​യേ​റ്റം ഒ​ഴി​വാ​ക്കി തി​രി​ച്ചു​പി​ടി​ച്ചു
Sunday, April 14, 2024 6:46 AM IST
വേ​ലൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ത​യ്യൂ​ർ ലോ​ക​ര​ത്തി​ക്കാ​വ് ക്ഷേ​ത്രഭൂ​മി​യി​ലെ സ്വ​കാ​ര്യ കെെ​യേ​റ്റം ഒ​ഴി​വാ​ക്കി തി​രി​ച്ചു​പി​ടി​ച്ചു.

ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള മൈ​താ​നം ഉ​ൾ​പ്പെ​ടു​ന്ന ഒ​രേ​ക്ക​ർ 21 സെ​ന്‍റ് സ്ഥ​ല​മാ​ണ് ദേ​വ​സ്വം സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ വി.​സി. പ്ര​സ​ന്ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു​സം​ഘം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ടു​ത്ത​ത്. ക്ഷേ​ത്ര​ഭൂ​മി കൈ​വ​ശം​വ​ച്ച​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തി​യും ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന നി​യ​മ ന​ട​പ​ടി​കൾക്കു ശേ​ഷ​മാ​ണ് ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച​ത്. റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ഷീ​ജ കു​മാ​രി, ഹെ​ഡ് സ​ർ​വേ​യ​ർ വി.​ജി. സി​ന്ധു, സ​ർ​വേ​യ​ർ കെ.​എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡ് നെ​ല്ലു​വാ​യ് ദേ​വ​സ്വം ഓ​ഫീ​സ​ർ പി.​ബി. ബി​ജു​വി​ന് ത​ഹ​സി​ൽ​ദാ​ർ വി.​സി. പ്ര​സ​ന്ന​ൻ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി. ത​യ്യൂ​ർ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി ടി.​എ​സ്. സു​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.