നി​റ​മാ​ല​യി​ൽ മ​നംനി​റ​ഞ്ഞ് ആ​യി​ര​ങ്ങ​ൾ വി​ല്വാ​ദ്രി​നാ​ഥ​നെ തൊ​ഴു​തു മ​ട​ങ്ങി
Friday, September 23, 2022 12:29 AM IST
തി​രു​വി​ല്വാ​മ​ല: മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ച് തി​രു​വില്വാ​മ​ല ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ നി​റ​മാ​ല ദ​ർ​ശ​ന​ത്തി​നു ഭ​ക്ത​ജ​നത്തിര​ക്ക്.
മ​റ്റൊ​രു ഉ​ത്സ​വ​കാ​ല​ത്തി​നു നാ​ന്ദി കു​റി​ക്കു​ന്ന ക​ന്നി മാ​സ​ത്തി​ലെ ആ​ദ്യ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന നി​റ​മാ​ല തൊ​ഴാ​ൻ വി​ല്വ​മ​ല​യി​ലേ​ക്ക് അ​തി​രാ​വി​ലെ മു​ത​ൽ ഭ​ക്ത​രു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ക്ഷേ​ത്രാ​ങ്ക​ണ​വും ക്ഷേ​ത്ര​ന​ട​യും താ​മ​ര​പ്പൂ​മാ​ല തോ​ര​ണ​ങ്ങ​ളും കു​ല​വാ​ഴ​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ക​മ​നീ​യ​മാ​ക്കി​യിരു​ന്നു. നി​ര​വ​ധി വാ​ദ്യ​ക​ലാ​കാ​രന്മാ​രും ആ​ന​ക​ളും എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്തു.

സ​ർ​ഗോ​ത്സ​വം സമാപിച്ചു

അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ കൃ​ഷ്ണ എ​എ​ൽ​പി സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന അ​ല​ന​ല്ലൂ​ർ മേ​ഖ​ല ത​ല വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം സ​മാ​പി​ച്ചു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. കെ.​ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​ജി. അ​നി​ൽ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ നാ​സ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി. ​ച​ന്ദ്രി​ക, പി.​ര​വി​ശ​ങ്ക​ർ, മ​ണി​ക​ണ്ഠ​ൻ, പി.​ ദീ​പ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.