മലയോര മേഖലയിൽ വന്യമൃഗശല്യം: പൊറുതിമുട്ടി കർഷകർ
1224102
Saturday, September 24, 2022 12:27 AM IST
കൊല്ലങ്കോട് : മലയോര മേഖലയിൽ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ ഡിഎഫ്ഒ മാർച്ച് നടത്താനൊരുങ്ങുന്നു. കർഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ ആറിന് നെന്മാറ ഡിഎഫ്ഒ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സമിതി രക്ഷാധികാരി കെ. ചിതംബരൻകുട്ടി, ചെയർമാൻ സി. വിജയൻ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.
ചെമ്മണാംപതി മുതൽ കിഴക്കഞ്ചേരിവരേയുള്ള മലയോര മേഖലയിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം പൊതുജനത്തിനു ജീവഹാനി തുടർകഥയായിരിന്പോഴും ബന്ധപ്പെട്ട വനംവകുപ്പ് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായും കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. കാട്ടുപന്നികൾക്കു പുറമെ ആനക്കൂട്ടങ്ങളും തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, നെൽകൃഷി ഉൾപ്പെടെ നാശം വരുത്തി കൊണ്ടിരിക്കുകയാണ്.
ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്കും പന്നിയുടെ ആക്രമത്തിൽ ആറു പേർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.