കാരുവള്ളിൽ ഡയസ് കെ. ജോണ് അനുസ്മരണം
1224500
Sunday, September 25, 2022 12:43 AM IST
വടക്കഞ്ചേരി: കെഎസ്യു നേതാവും യൂത്ത് കോണ്ഗ്രസ് പ്രവർത്തകനുമായിരുന്ന കാരുവള്ളിൽ ഡയസ് കെ. ജോണ് അനുസ്മരണ യോഗം നടന്നു. നിയോജക മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി മന്ദത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സുനിൽ ചുവട്ടുപാടം അധ്യക്ഷത വഹിച്ചു.
കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, ബാബു മാധവൻ, ഇല്യാസ് പടിഞ്ഞാറെകളം, ശ്രീനാഥ് വെട്ടത്ത്, നിർഷാദ് കാരയങ്കാട്, അൻവർ, രമേഷ് പ്രധാനി, മോഹിത് ചുവട്ടുപാടം, സുഗുണൻ, ജോഷ്വാ, ബാദുഷ പ്രസംഗിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി എവിഎൽപി, എയുപി സ്കൂളുകളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. സുനിൽ ചുവട്ടുപാടം വിതരണോദ്ഘാടനം നിർവഹിച്ചു.