കോയന്പത്തൂർ വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം നടത്തി
1225417
Wednesday, September 28, 2022 12:32 AM IST
കോയന്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയന്പത്തൂർ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഓണമാഘോഷിച്ചു. ചെട്ടിപ്പാളയം കെ.വി. മഹലിൽ നടന്ന ഓണാഘോഷം സിടിഎംഎ പ്രസിഡന്റ് എം.കെ. സോമൻ മാത്യു വിശിഷ്ടാഥിതിയായി പങ്കെടുത്തു.
പ്രസിഡന്റ് രാജൻ വി. മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോറൽ വിശ്വനാഥൻ, കെ.തങ്കവേലു, ആർ.പി. ഹരിഹരൻ, മോഹൻ നായർ എന്നിവർ അതിഥികളായും പങ്കെടുത്തു. സി.സി. സണ്ണി സ്വാഗതമാശംസിച്ചു.
തുടർന്ന് വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന മോഹൻ നായർ, കെ.നളിനാക്ഷൻ, ദിലീപ് ദിവാകരൻ, വിൽസണ്‍ പി.തോമസ്, എസ്.
ഉദയകുമാരപ്പിള്ള, കെ.വി. സതീഷ് കുമാർ എന്നിവരെ ആദരിച്ചു. എ.കെ. ജോണ്സണ് നന്ദി പറഞ്ഞു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.