സർക്കാരും അരിമില്ലുകാരും ഒത്തുകളിക്കുന്നു: ദേശീയ കർഷക സംഘം
1225788
Thursday, September 29, 2022 12:25 AM IST
പാലക്കാട്: നെല്ല് സംഭരണ വിഷയത്തിൽ തീരുമാനം എടുക്കുന്നതിന് ഭക്ഷ്യമന്ത്രിയും അരിമില്ലുകാരും തമ്മിൽ നടത്തിയ ചർച്ച വെറും പ്രഹസനമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു. മുൻപ് ഭക്ഷ്യമന്ത്രി നല്കിയ ഉറപ്പുകളോന്നും നടപ്പാക്കിയില്ലെന്നും യോഗം കുറ്റപ്പെടുത്തി. നെല്ലു സംഭരണ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും യോഗം അവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുതലാതോട് മണി, സി.കെ. രാമദാസ്, ദാസ് ചേരിങ്കൽ, എസ്. അധിരഥൻ, എ.അപ്പുണ്ണി, വി.രവീന്ദ്രൻ, വി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.