കെട്ടിടമുകളിൽ നിന്നു വീണ യുവാവ് മരിച്ചു
1226539
Saturday, October 1, 2022 1:37 AM IST
കൊഴിഞ്ഞാന്പാറ: പരിശിക്കലിൽ കെട്ടിടത്തിനു മുകളിൽ തേൻ ശേഖരിക്കാൻ കയറിയ യുവാവ് കാൽ വഴുതി വീണു മരിച്ചു. മണിയാരൻചള്ള ആൽബർട്ട് ആരോഗ്യസ്വാമിയുടെ മകൻ ദീപക്(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തിനായിരുന്നു അപകടം. താഴെ വീണ് ഗുരുതര പരിക്കേറ്റ ദീപക്കിനെ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കൊഴിഞ്ഞാന്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. അമ്മ: മാർട്ടിൻ പൂങ്കൊടി. സഹോദരി: അഗ്നസ് ലിസി.