അപ്പീലുമായെത്തി വിജയംനേടി ഒലവക്കോട് സെന്റ് തോമസ് സ്കൂള്‍
1244996
Friday, December 2, 2022 12:24 AM IST
ഒറ്റപ്പാലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അപ്പീലുമായെത്തി വിജയം വരിച്ചു. ബാന്റ് വാദ്യത്തിൽ ഒലവക്കോട് സെൻതോമസ് കോണ്‍വെന്റിന്റെ താണ് മധുര പ്രതികാരം. ജില്ലാ കലോൽസവത്തിൽ അവസാന ദിനത്തിലെ ശ്രദ്ധേയമായ മൽസരങ്ങളിൽ ഒന്നായിരുന്നു ബാന്റ് വാദ്യം. ഇൻസ്ട്രുമെന്റുകൾ താളത്തിൽ മീട്ടിയും, കൊട്ടിയും, പിഴക്കാത്ത ചുവടുകളുമായി അവർ നടന്ന് കയറിയത് വിജയത്തിന്റെ നെറുകയിലേക്കാണ്.
ഇതിനോടൊപ്പം കൂട്ടിവെച്ചിടത്ത് എച്ച്.എസ് വിഭാഗം ബാന്റ് വാദ്യത്തിൽ പാലക്കാട് ഒലവക്കോട് സെൻതേരാസ് ഹയർസെക്കന്ററി സ്ക്കൂളിലെ ഒന്നാമതെത്തി. അപ്പീലുമായി ജില്ലാ കലോൽസവത്തിൽ എത്തിയാണ് തിളങ്ങുന്ന നേട്ടം ഇവർ കൈവരിച്ചത്. തുടർച്ചയായി സംസ്ഥാന കലോൽവത്തിൽവരെ ഒന്നാം സ്ഥാനം നേടിയിരുന്ന ടീം ഇവരുടെതായിരുന്നു. സബ് ജില്ലയിൽ തഴയപ്പെട്ടതോടെ ആണ് അപ്പീൽ നൽകിയിരുന്നത്. ബോഡർ സെക്യൂരിറ്റി ഫോഴ്സ് ബാന്റ് അംഗമായ കല്ലേപ്പുള്ളി സുരേഷിന്റെ നേതൃത്വത്തിലാണിവർ ബാന്റ് വാദ്യം പഠിച്ചെടുത്തിട്ടുള്ളത്.