ചങ്ങാതിക്കൊരു തൈ: വൃക്ഷത്തൈ നടീൽ പദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽപി സ്കൂളിലും
1576729
Friday, July 18, 2025 5:04 AM IST
പാലക്കാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന "ചങ്ങാതിക്കൊരു തൈ' കർമപദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽപി സ്കൂളിൽ സംഘടിപ്പിച്ചു. ഒരു കോടി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കൽ കാന്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ഒറ്റപ്പാലം ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സണ്‍ കെ. സിതാര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൾ സലാം അധ്യക്ഷനായി.
ഷൊർണൂർ നഗരസഭ പരിധിയിൽ ചങ്ങാതിക്കൊരു തൈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് സെന്റ് തെരേസ് എൽ പി സ്കൂളിലാണ്. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബോധവത്കരണം നൽകുകയും ചെയ്തു. പ്രധാനഅധ്യാപിക രാജി, അധ്യാപകരായ സൗമ്യ, ജിസി, ഷൊർണൂർ മുനിസിപ്പാലിറ്റി തൊഴിലുറപ്പ് എഇ കെ. ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.