നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരേ മാർച്ച്
1576403
Thursday, July 17, 2025 1:02 AM IST
നെന്മാറ: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്യു മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ മാർച്ച് നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് നെന്മാറ, ഡിസിസി ജനറൽ സെക്രട്ടറി സി.സി. സുനിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. വിഷ്ണു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മറ്റു നേതാക്കളായ എസ്. വിനോദ്, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, ശ്യാം ദേവദാസ്, വൈശാഖ് വക്കാവ്, എസ്.എം. ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.