നെല്ലായ ഫാമിലി ഹെല്‍ത്ത് സെന്ററിനു പുതിയ കെട്ടിടം; നിർമാണത്തിനു തുടക്കം
1575820
Tuesday, July 15, 2025 2:02 AM IST
ഷൊർണൂർ: നെല്ലായ ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം പി. മമ്മികുട്ടി എംഎല്‍എ നിര്‍വഹിച്ചു.
എംഎല്‍എയുടെ 2023- 24 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
നിലവില്‍ ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സൗകര്യം മാത്രമാണുള്ളത്. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ കിടത്തിചികിത്സയും ലഭ്യമാകും. ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. മുഹമ്മദ് ഷാഫി, എ. മൊയ്തീന്‍കുട്ടി, ജിഷ പി. വിനു, മെഡിക്കല്‍ ഓഫീസര്‍ ഡോ. റിസ്വാന, നിര്‍വഹണ ഏജന്‍സി ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെംബര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.