എ.കെ. രാമൻകുട്ടി ഗാന്ധിജിയുടെ പാത പിന്തുടർന്ന കമ്യൂണിസ്റ്റ്: പന്ന്യൻ രവീന്ദ്രൻ
1575821
Tuesday, July 15, 2025 2:02 AM IST
രാമശ്ശേരി: ഗാന്ധിജിയുടെ പാത പിന്തുടർന്ന കമ്യൂണിസ്റ്റാണ് സ്വാതന്ത്ര്യ സമര സേനാനിയായ എ.കെ. രാമൻകുട്ടിയെന്നു മുൻ എംപി. പന്ന്യൻ രവീന്ദ്രൻ.
അധികാരസ്ഥാനങ്ങളോടും സമ്പത്തിനോടും ആർത്തി ഇല്ലാതിരുന്ന പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ത്യാഗപൂർണമായ ജീവിതം പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എ.കെ. രാമൻകുട്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ ചെയർമാൻ വി. ചാമുണ്ണി അധ്യക്ഷനായി. പ്രഫ. പി.എ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസൻ, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. ശുദ്ധോധനൻ, ലെജി കൃഷ്ണൻ, ഫൗണ്ടേഷൻ ഖജാൻജി കെ. കൃഷ്ണൻകുട്ടി, വൈസ് ചെയർമാൻ പി. എസ്. മുരളീധരൻ, സെക്രട്ടറി എം.ആർ മണികണ്ഠൻ, മുരളി കെ. താരേക്കാട്, ചെന്താമരാക്ഷൻ പള്ളവക്കാട് പ്രസംഗിച്ചു.