റേഡിയോ ആർട്ടിസ്റ്റ് അസോസിയേഷൻ ബഷീർദിനം ആചരിച്ചു
1575383
Sunday, July 13, 2025 7:48 AM IST
കല്ലടിക്കോട്: അഖില കേരള റേഡിയോ ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു. കരിമ്പ ജിയുപി സ്കൂളിൽ നടന്ന പരിപാടി സാഹിത്യകാരൻ അരിയൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ നാസിം തയ്യിൽ അധ്യക്ഷ ത വഹിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ പി. ജയശ്രീ, കെ.എ. രതി, ഗായികമാരായ എൻ. പ്രതിഭാ മേനോൻ, എം.എസ്. സ്വാതികുറുപ്പ് എന്നിവർ പ്രസംഗിച്ചു.