വിജ്ഞാനകേരളം ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
1575374
Sunday, July 13, 2025 7:46 AM IST
പാലക്കാട്: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പറളി ഗ്രാമപഞ്ചായത്തിൽ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേണുക ദേവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മോഹൻരാജ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.എൻ ആനന്ദ്ജി, കെ.വി. പ്രേമ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് ധന്യ, തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ, മറ്റു ഗ്രാമപഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.