മു​ത​ല​മ​ട: ചു​ള്ളി​യാ​ർ​മേ​ട്-​സ​ർ​ക്കാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം റോ​ഡ് ത​ക​ർ​ന്നു. ആ​ശു​പ​ത്രി​യി​ൽ ഓ​ട്ടോ​യി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​ത​മാ​യി. മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ ക്വാ​റി​ക​ളി​ൽ നി​ന്നും മെ​റ്റ​ലു​മാ​യി വ​രു​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ളു​ടെ പ​തി​വു​സ​ഞ്ചാ​ര​മാ​ണ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. റോ​ഡ് സ​ഞ്ചാ​ര​യോഗ്യമാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.