പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട്-താ​ണാ​വ് റോ​ഡ് ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട് എം​പി. താ​ണാ​വ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക്ഷ​ണി​ച്ച ടെ​ൻ​ഡ​റി​ൽ അ​ധി​ക​രി​ച്ച തു​ക​യ്ക്കു​ള്ള പ്ര​ത്യേ​ക അ​നു​മ​തി നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നും നാ​ളെ ല​ഭ്യ​മാ​കു​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും എം​പി നി​ർ​ദേ​ശം ന​ൽ​കി.

റോ​ഡ്പ​ണി​ക്കാ​യി നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
മൂ​ന്നു​പ്രാ​വ​ശ്യം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടും ആ​രും പ്ര​വൃ​ത്തി ചെ​യ്യാ​ൻ ത​യ്യാ​റാ​യി​ല്ല. നാ​ലാ​മ​ത്തെ ടെ​ൻ​ഡ​ർ തു​ക അ​ധി​ക​രി​ച്ച​ത് കൊ​ണ്ട് പ്ര​ത്യേ​ക അ​നു​മ​തി​ക്കാ​യി റീ​ജ​ണ​ൽ ഓ​ഫീ​സി​ലേ​ക്ക് ഫ​യ​ൽ അ​യ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ക​ഴി​യും.