നെന്മാറ ഐടിഐ കെട്ടിട ഉദ്ഘാടനം 21ന്
1575382
Sunday, July 13, 2025 7:48 AM IST
നെന്മാറ: ഗവ. ഐടിഐ കെട്ടിട ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐടിഐക്ക് പോത്തുണ്ടിയിൽ പുതിയതായി നിർമിച്ച അക്കാദമിക് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. കെ. ബാബു എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്.
ഐടിഐ പ്രിൻസിപ്പൽ ജയകൃഷ്ണൻ കൺവീനറായും കെ. ബാബു എംഎൽഎ ചെയർമാനായും സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ, പഞ്ചായത്ത് അംഗം മഞ്ജുഷ, പിടിഎ പ്രസിഡന്റ് മനോജ്, അധ്യാപക പ്രതിനിധികൾ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
പോത്തുണ്ടിയിൽ ഗവ. ഐടിഐക്ക് സ്വന്തമായി അനുവദിച്ച ഒന്നര ഏക്കർ സ്ഥലത്ത് മൂന്നുകോടി 30 ലക്ഷം രൂപയ്ക്കാണ് പുതുതായി മൂന്ന് വർക്ക്ഷോപ്പ് മുറികളുടെ പണികഴിപ്പിച്ചത്. ഉദ്ഘാടനം 21 ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.