കോയമ്പത്തൂർ കാർഷിക പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ച് ഇലക്ട്രിക് ട്രാക്ടർ
1575379
Sunday, July 13, 2025 7:46 AM IST
കോയമ്പത്തൂർ: കൊഡീഷ്യ ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അഗ്രി ഇൻഡക്സ് 2025’ കാർഷിക പ്രദർശനത്തിൽ ജനത്തിരക്കേറി. പ്രദർശനത്തിൽ 600 ലധികം പവലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക് ട്രാക്ടറുകൾ, ആധുനിക ഡ്രോൺ ഉപകരണങ്ങൾ, സോളാർ പമ്പുകൾ, മൈക്രോ ഇറിഗേഷൻ, ഡ്രിപ്പ് ഇറിഗേഷൻ ഉപകരണങ്ങൾ, കൃത്യതാ കൃഷി, കാർഷിക യന്ത്രവത്കരണം, കുറഞ്ഞ ജല ഉപയോഗ കൃഷി രീതികൾ, മൂല്യവർധിത, മൃഗസംരക്ഷണ രീതികൾ, മൂല്യവർധിത ഉത്പന്നങ്ങൾ, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യ, കാർഷികവിപണികൾ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക പവലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ജലസേചന ഉപകരണങ്ങൾ, മൃഗസംരക്ഷണം, തൂക്ക ഉപകരണങ്ങൾ, പമ്പുകൾ, വളം, വിത്തുകൾ തുടങ്ങി വിവിധ തരം കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് ട്രാക്ടർ സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു.
മുത്തപ്പ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മോൺട്ര ഇലക്ട്രിക് ആണ് ട്രാക്ടർ നിർമിച്ച് പ്രദർശിപ്പിച്ചത്. ഈ ട്രാക്ടർ വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള കാർഷിക ഭൂമികളിൽ ഉപയോഗിക്കാൻ കഴിയും.