ഒ​റ്റ​പ്പാ​ലം: ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വയോ ധികയു​ടെ സ്വ​ർ​ണമാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ല​പ്പു​റം അ​ഴി​ക്ക​ല​പ്പ​റ​മ്പി​ൽ വെ​ള്ളി പു​ലാ​ക്ക​ൽ രാ​ധ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് ക​രു​വാ​രതൊ​ടി വീ​ട്ടി​ൽ പ്ര​സാ​ദ് (40) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ രാ​ധ​യു​ടെ ഒ​ന്ന​രപ​വ​ൻ തൂ​ക്കംവ​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ​പ്ര​ദേ​ശ​ത്തു​കൂ​ടി ന​ട​ന്നുപോ​വു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ക​ഴു​ത്തി​ൽനി​ന്നും മാ​ലപൊ​ട്ടി​ച്ച് പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ഴ​യ​ ല​ക്ക​ിടി​യി​ൽ അങ്കണവാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്തു മു​ള​കുപൊ​ടി എ​റി​ഞ്ഞ് മാ​ലപൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​തി​നു തൊ​ട്ടു​പിറ​കെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.