ജനവാസമേഖലകളിൽ കാട്ടുപന്നികളുടെ സഞ്ചാരം: ജനങ്ങൾ ആശങ്കയിൽ
1575373
Sunday, July 13, 2025 7:46 AM IST
കോയമ്പത്തൂർ: കോർപറേഷനിലെ 14 ാം വാർഡിൽ കാട്ടുപന്നികളുടെ എണ്ണം വർധിച്ചുവരുന്നതിൽ പ്രദേശത്തെ പൊതുജനങ്ങൾ ആശങ്കയിൽ. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കോയമ്പത്തൂരിലെ തുടിയലൂർ, പെരിയനായ്ക്കൻപാളയം, തടകം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളുടെ സഞ്ചാരം വർധിച്ചുവരുന്നുണ്ടെങ്കിലും വനംവകുപ്പ് അവയെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു.
തുടിയലൂർ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ സഞ്ചാരം ഇപ്പോൾ വർധിച്ചിട്ടുണ്ട്. കോർപറേഷന്റെ 14 ാം വാർഡിന്റെ ഭാഗമായ സായ് നഗർ, വികെഎൽ നഗർ, മീനാക്ഷി ഗാർഡൻ, വണ്ണി നഗർ തുടങ്ങിയ ജനവാസ മേഖലകളിൽ കാട്ടുപന്നികൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. 14 ാം വാർഡ് കൗൺസിലറായ ചിത്ര തങ്കവേൽ ജില്ലാ വനം ഓഫീസർക്ക് പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.