മുതലമടയിൽ പ്രൈമറി അനിമൽ ഹെൽത്ത് സർവീസ് സെന്ററിനു തുടക്കം
1575524
Monday, July 14, 2025 1:07 AM IST
മുതലമട: കിഴക്ക് ക്ഷീരവ്യവസായ സഹകരണസംഘത്തിലെ പ്രൈമറി അനിമൽ ഹെൽത്ത് സർവീസ് സെന്ററിന്റെ ഉദ്ഘാടനം മീങ്കര ഹെഡ് ഓഫീസിൽ നടത്തി.
മുതലമട കിഴക്ക് ക്ഷീരവ്യവസായസഹകരണസംഘം വൈസ് പ്രസിഡന്റ് ജോതിലക്ഷമി അധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്റ് പി. മാധവൻ ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് അസിസ്റ്റൻറ് ഡയറക്ടർ ഡോ.സി.കെ സിൽവൻ, റിട്ടയേഡ് മിൽമ വെറ്റിനറി ഓഫീസർ ഡോ. ശ്രീകലശ്രീകുമാർ എന്നിവർ സെമിനാർ അവതരിപ്പിച്ചു. പഞ്ചായത്തംഗം കൃഷ്ണമൂർത്തി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, പി. ഗംഗാധരൻ, സംഘം സെക്രട്ടറി ഇൻ ചാർജ് വി. പ്രമീള, സംഘം ഡയറക്ടർമാരായ ജി. രമേഷ്, മുത്തുക്കുമാർ, ശശീന്ദ്രൻ, ജയലക്ഷമി, മഹാലിംഗം, ഭാഗ്യം, എ. ജനാർദനൻ എ.കമാലുദീൻ തുടങ്ങിയർ പ്രസംഗിച്ചു. സെന്ററിലൂടെ മുഴുവൻ കർഷകർക്കും ഡോക്ടറുടെ സേവനം സൗജന്യമാണ്.