ചിറ്റൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്കു മാറ്റി
1575526
Monday, July 14, 2025 1:07 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗം പുതിയ കെട്ടിടത്തിൽ തുടക്കമായി. അത്യാധുനിക രീതയിലുള്ള സൗകര്യങ്ങളാണ് അത്യാഹിത വിഭാഗം ബ്ലോക്കിലുളളത്. ചികിത്സക്കെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും സൗകര്യപ്രദമായ രീതിയിൽ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി മറ്റുചികത്സകളും പുതിയ ബ്ലോക്കിലേക്കു മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിച്ചു വരികയാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.