ഉന്നതവിജയികൾക്കു എംഎൽഎയുടെ ആദരം
1575518
Monday, July 14, 2025 1:07 AM IST
വടക്കഞ്ചേരി: തരൂർ നിയോജകമണ്ഡലത്തിൽ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസപദ്ധതിയായ മെറിറ്റിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പി.പി. സുമോദ് എംഎൽഎ എക്സലൻസ് അവാർഡുകൾ നൽകി അനുമോദിച്ചു.
വടക്കഞ്ചേരി ഇഎംഎസ് സ്മാരക കമ്യുണിറ്റി ഹാളിൽ നടന്ന അനുമോദന പരിപാടിയിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 400 വിദ്യാർഥികൾ പങ്കെടുത്തു. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ചു.
കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ്, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ടീച്ചർ, തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി ടീച്ചർ, കുത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ, ഡോ. വാസുദേവൻപിള്ള മാസ്റ്റർ പ്രസംഗിച്ചു.