കൊടുവായൂർ പഞ്ചായത്ത് ആശ്രയ കിറ്റുകളും ലാപ്ടോപ്പുകളും നൽകി
1575818
Tuesday, July 15, 2025 2:02 AM IST
പാലക്കാട്: കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആശ്രയ കിറ്റുകളും പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു ലാപ്ടോപ്പുകളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനോജ് അധ്യക്ഷനായി. 27 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്ടോപ്പുകള് വിതരണംചെയ്തത്. ഒരുലക്ഷ രൂപ അടങ്കലില്‍ 146 ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.
ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.എന്‍. ശബരീശന്, മഞ്ജു സച്ചിദാനന്ദന്, ഭരണസമിതി അംഗങ്ങളായ കെ. രാജന്, എ. മുരളീധരന്, പി.ആര്. സുനില്‍, കെ. കുമാരി, ഇന്ദിര രവീന്ദ്രന്, അസിസ്റ്റന്റ് സെക്രട്ടറി വി. ശ്രീലേഖ, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ദേവയാനി, വൈസ് ചെയര്‍പേഴ്സണ്‍ നസീമ എന്നിവരും പങ്കെടുത്തു.