ശുചീകരണ തൊഴിലാളികൾ വാടാതിരിക്കാൻ ഇനി ഐ-ബ്രല്ല
1575822
Tuesday, July 15, 2025 2:02 AM IST
കോയന്പത്തൂർ: ശുചീകരണ തൊഴിലാളികൾക്കു ആശ്വാസവുമായി കോയന്പത്തൂർ കോർപറേഷൻ. മഴയത്തും വെയിലത്തും ശുചീകരണ ജോലികൾ ഏർപ്പെടുന്ന തൊഴിലാളികൾക്കു തോളിൽ ധരിക്കാവുന്ന കുട- ഐ-ബ്രല്ല യാണ് കോർപറേഷൻ അനുവദിക്കുന്നത്.
കഴിഞ്ഞ ദിവസം പൊള്ളാച്ചി റോഡിലും സുന്ദരപുരം പ്രദേശത്തും ശുചീകരണ തൊഴിലാളികൾ ഇതു ധരിച്ചാണ് പണിയെടുത്തത്.
കോർപറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരൻ ഇതു നേരിട്ടു പരിശോധിക്കുകയും തൊഴിലാളികളുടെ അഭിപ്രായം തേടുകയും ചെയ്തു. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവരുൾപ്പെടെയുളളവർക്കായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയാണ് ഐ-ബ്രല്ല നിർമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.