സുകുമാരനുണ്ണി മാസ്റ്റർ അനുസ്മണവും പുരസ്കാര സമർപ്പണവും
1575520
Monday, July 14, 2025 1:07 AM IST
ശ്രീകൃഷ്ണപുരം: അധ്യാപകരുടെ അവകാശങ്ങൾക്കുവേണ്ടി ഭരണാധികാരികളോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച അധ്യാപക നേതാവായിരുന്നു സുകുമാരനുണ്ണി മാസ്റ്ററെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെപിഎസ്ടിഎ സംസ്ഥാന സമിതി, സുകുമാരനുണ്ണി മാസ്റ്റർ എഡ്യുക്കേഷണൽ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണപുരം സംഗീതശില്പം ഓഡിറ്റോറിയത്തിലാണ് സുകുമാരനുണ്ണി മാസ്റ്ററുടെയും - കെ എ പി ടി യു മുൻ സംസ്ഥാന പ്രസിഡന്റ് പഴനി മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ സുകുമാരനുണ്ണി മാസ്റ്റർ കർമ്മശ്രീ പുരസ്കാരം കെപിഎസ് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദിനാണ്. വി. പഴനി മാസ്റ്ററുടെ സ്മരണാർഥം ഏർപ്പെടുത്തിയ കർമ്മശ്രീ പ്രഥമ പുരസ്കാരം സംഘടന പാലക്കാട് റവന്യൂജില്ലാ പ്രസിഡന്റ് ഷാജി എസ്. തെക്കേതിലിനു ലഭിച്ചു.
അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.
കെപിഎസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ അധ്യക്ഷനായിരുന്നു. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായിരുന്നു.
ട്രസ്റ്റ് ചെയർമാൻ പി. ഹരിഗോവിന്ദൻ, അവാർഡ് നിർണയ സമിതി ചെയർമാൻ മുൻമന്ത്രി വി.സി. കബീർ, മുൻ എംഎൽഎ സി.പി. മുഹമ്മദ്, കെയ അബ്ദുൽ മജീദ്, ഷാജി എസ്. തെക്കേതിൽ പ്രസംഗിച്ചു.