ആലത്തൂർ ടൗണിൽ തന്പടിച്ചു തെരുവുനായ്ക്കൾ
1575522
Monday, July 14, 2025 1:07 AM IST
ആലത്തൂർ: താലൂക്ക് ആശുപതിയിൽ ചികിത്സതേടി കാൽനടയായും ഇരുചക്രവാഹനങ്ങളിലും പോകുന്നവരും വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും സൂക്ഷിക്കുക.
നിങ്ങളെ കാത്ത് വഴിയരികിൽ തെരുവുനായ്ക്കളുണ്ടാകും. ദിവസേന ധാരാളം ആളുകൾ ആലത്തൂർ പഴയ ബസ് സ്റ്റാന്റിലും താലൂക്ക് ഓഫീസ് സ്റ്റോപ്പിലും ബസിറങ്ങി താലൂക്ക് ആശുപത്രിയിലേക്കും വില്ലേജ് ഓഫീസിലേക്കുമുള്ള വഴിയിൽ കാൽനടയായി യാത്ര ചെയ്യുന്നുണ്ട് .
ആലത്തൂർ ടൗണിന്റെ മറ്റുഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തെരുവുനായ്ക്കളുട സ്വൈര്യവിഹാരത്തിനു തടസമുണ്ടായാൽ ഇവ ആക്രമണകാരികളാകും.
ഇവയെ നിയന്ത്രിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി.