വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​നപാ​ത​യി​ൽ വ​ള്ളി​യോ​ട് ക​രി​പ്പാ​ലി​ക്കു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട പി​ക്ക​പ്പ് വാ​ൻ പാ​ഞ്ഞുക​യ​റി ക​ട​യ്ക്കു മു​ന്നി​ൽ നി​ന്ന​യാ​ളെ​യും ബൈ​ക്കിനേയും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ആ​ല​ത്തൂ​ർ വേ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി രാ​ജേ​ഷി (44 ) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​രി​പ്പാ​ലി​യി​ലെ ടൈ​ൽ ക​മ്പ​നി​യി​ൽ വ​ന്ന രാ​ജേ​ഷ് പി​ന്നീ​ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്ത് വ​ണ്ടി നി​ർ​ത്തി ഇ​റ​ങ്ങി നി​ൽ​ക്കു​മ്പോ​ൾ വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും മു​ട​പ്പ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തൊ​ട്ട​ടു​ത്തു​ള്ള ക​നാ​ലി​ലേ​ക്ക് ബൈ​ക്കും രാ​ജേ​ഷും തെ​റി​ച്ചു​വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് രാ​ജേ​ഷി​നെ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടസ​മ​യ​ത്ത് ചാ​റ്റ​ൽമ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​കാം വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.