ക്രിസ്തുവിനോടുചേർന്നു സമൂഹത്തിന്റെ വെളിച്ചമാകാൻ യുവജനങ്ങൾക്കു കഴിയണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1575519
Monday, July 14, 2025 1:07 AM IST
വടക്കഞ്ചേരി: ക്രിസ്തുവിനോടു ചേർന്നുനിന്ന് സമൂഹത്തിന്റെ വെളിച്ചമാകാൻ യുവജനങ്ങൾക്കു കഴിയണമെന്ന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ യുവാക്കളെ ഉദ്ബോദിപ്പിച്ചു.
കെസിവൈഎം രൂപത യുവജന ദിനാഘോഷത്തോടനുബന്ധിച്ച് വടക്കഞ്ചേരിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു ബിഷപ്. രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ അധ്യക്ഷത വഹിച്ചു.
വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി കൂടുമ്പോൾ മനുഷ്യജീവനു വില കൽപ്പിക്കാത്ത ഭരണകൂടത്തിനെതിരെ നൂറുകണക്കിനു യുവാക്കൾ പങ്കെടുത്ത പ്രതിഷേധ ജാഥ വടക്കഞ്ചേരി ടൗണിൽ നടന്നു.
ഫൊറോന ഡയറക്ടർ ഫാ. ഹെൽബിൻ മീമ്പള്ളിൽ പ്രതിഷേധജാഥ ഫ്ലാഗ്ഓഫ് ചെയ്തു. പൊതുസമ്മേളനത്തിൽ പി.പി. സുമോദ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
കെസിവൈഎം സംസ്ഥാന സെക്രട്ടറി വിബിൻ ജോസഫ് യുവജനദിന സന്ദേശം നൽകി. രൂപത ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ ആമുഖപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ബിൻസി പൗലോസ്, രൂപത ആനിമേറ്റർ സിസ്റ്റർ ലിജി എംഎസ്ജെ, ഫൊറോന പ്രസിഡന്റ് മെൽവിൻ, ഫൊറോന ഡയറക്ടർ ഫാ. ഹെൽബിൻ മീമ്പള്ളി, രൂപത സെക്രട്ടറി ജിത്ത് ജോയ് പ്രസംഗിച്ചു.