മംഗലംഡാം വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ച് യുവാക്കൾ
1575517
Monday, July 14, 2025 1:07 AM IST
മംഗലംഡാം: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റെയും വനം- വന്യജീവി വകുപ്പ് മംഗലംഡാം ഫോറസ്റ്റ് റേഞ്ചിന്റെയും നേതൃത്വത്തിൽ അയിലൂർ ഐഎച്ച്ആർഡി കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ മംഗലംഡാം വനത്തിനകത്ത് വിത്തുണ്ടകൾ നിക്ഷേപിച്ചു.
കാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായതും ഫലങ്ങൾ നൽകുന്നതുമായ വൃക്ഷങ്ങളുടെ വിത്തുകളാണ് വിത്തുണ്ടയാക്കി നിക്ഷേപിച്ചത്.
കടപ്പാറ, തളികക്കല്ല്, ആലിങ്കൽ വെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങളിലെ പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും സംഘം നീക്കംചെയ്തു.
മംഗലംഡാം ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷത വഹിച്ചു. ബിഎഫ്ഒ മാരായ ബി. വിനീത്, എൻ. ദിവ്യ, കെ.എസ്. നിഥിൻ, അയിലൂർ ഐഎച്ച്ആർഡി കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജീവ്, കെ. മുരളീധരൻ, സിഎൽഎസ്എൽ അഡ്മിനിസ്ട്രേറ്റർ അക്ഷര രവീന്ദ്രൻ, പ്രണവ്, സാമൂഹ്യ പ്രവർത്തകൻ വിജയൻ വിത്തനശേരി പ്രസംഗിച്ചു.