കൊട്ടേക്കാട് വനംസെക്്ഷനിലും വിത്തൂട്ട്
1575823
Tuesday, July 15, 2025 2:02 AM IST
പാലക്കാട്: വാളയാർ വനം റേഞ്ചിലെ കൊട്ടേക്കാട് സെക്്ഷൻ പുല്ലംകുന്നിലും വിത്തുണ്ടകൾ നിക്ഷേപിച്ചു. എ. പ്രഭാകരൻ എംഎൽഎ വിത്തെറിഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. മലന്പുഴ നിർമലമാതാ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ സിസ്റ്റർ സൂന, ജൈവവൈവിധ്യ ബോർഡ് കമ്മിറ്റിയംഗം അഡ്വ. ലിജോ പനങ്ങാടൻ പ്രസംഗിച്ചു.