കനാലിൽ മലിനജലം കെട്ടിനിൽക്കുന്നു; ദുർഗന്ധം രൂക്ഷം, കൊതുകുശല്യം കൂടി
1575523
Monday, July 14, 2025 1:07 AM IST
തത്തമംഗലം: മൂലത്തറ പള്ളിമൊക്കിൽ ഇടതുകനാലിൽ മലിനജലം കെട്ടിനിൽക്കുന്നതു ദുർഗന്ധം രൂക്ഷമാക്കിയതായി സമീപത്തെ വീട്ടുകാർ. തത്തമംഗലം ടൗണിനോടു ചേർന്നാണ് ഈ കനാലുള്ളത്.
കനാലിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കാത്തതിനാലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇതുമൂലം സമീപ വീടുകളിൽ കൊതുകു ശല്യവും കൂടിവരുന്നതിനാൽ പകർച്ചവ്യാധി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
ജലസേചന വകുപ്പ് എല്ലാ വർഷവും കനാൽ ശുചീകരണത്തിന് ഫണ്ട് വകയിരുത്താറുണ്ടെങ്കിലും സമയോചിതമായി ശുചീകരണം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. രാത്രിസമയങ്ങളിൽ പലരും മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൊണ്ടിടുന്നതായും ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഇങ്ങോട്ടെത്തുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.