അങ്കണവാടികൾക്കു ഗ്യാസ് സ്റ്റൗ വിതരണംചെയ്തു
1576407
Thursday, July 17, 2025 1:02 AM IST
കിഴക്കഞ്ചേരി: ഗ്രാമപഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ നിർവഹിച്ചു. 2025- 26 സാന്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 43 അങ്കണവാടികൾക്കാണ് ഗ്യാസ് സ്റ്റൗ നൽകിയത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷനായി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാജി കൃഷ്ണൻകുട്ടി, മെംബർമാരായ മറിയക്കുട്ടി, സുനിത, ഐസിഡിഎസ് സൂപ്പർവൈസർ ബെനിത അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.