കാവശേരിയിലെ വാതകശ്മശാനം പ്രവർത്തനം കാര്യക്ഷമമാക്കണമെന്നു ബിജെപി
1576404
Thursday, July 17, 2025 1:02 AM IST
ആലത്തൂർ: കാവശേരിയിലെ വാതകശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ടു ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവശേരി ഗ്രാമപഞ്ചായത്തിനുമുന്നിൽ പ്രതിഷേധസമരം നടത്തി.
ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ. ജയകൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. ദാസ്, മണ്ഡലം ജനറൽ സെക്രട്ടറി എൻ. കൃഷ്ണകുമാർ, കൃഷ്ണപ്രസാദ് , മോഹനൻ കല്ലേപ്പുള്ളി, സുനിൽകുമാർ, വി. ഭവദാസ്, നിത്യാമനോജ് പ്രസംഗിച്ചു.