കൊഴിഞ്ഞാന്പാറ സ്റ്റേഷൻ സന്ദർശിച്ച് നാലാംക്ലാസിലെ കുഞ്ഞോമനകൾ
1576402
Thursday, July 17, 2025 1:02 AM IST
കൊഴിഞ്ഞാമ്പാറ: നാലാംക്ലാസിലെ പുതിയ പാഠ്യപദ്ധതി അനുസരിച്ച് കൊഴിഞ്ഞാമ്പാറ യുപി സ്കൂളിലെ വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
പിഞ്ചോമനകൾക്ക് മധുരംനൽകി സ്വീകരിച്ചുകൊണ്ട് എസ്എച്ച്ഒ എം.ആർ. അരുൺകുമാർ, എസ്ഐ എസ്. സുരേഷ്, സിപിഒ ടി. സതീഷ് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.സി. മുഹമ്മദ് റാഫി, പ്രധാന അധ്യാപകൻ എ. ഉമ്മർ ഫാറൂഖ് അധ്യാപകരായ എം.ആർ. ബിന്ദു, ആർ. രാജേഷ് കുമാർ, എസ്. ഷീബ, കെ. കീർത്തന, കെ.പി. ലിഖിത, എൽ. ഡൊമിനിക് ആരോഗ്യരാജ് എന്നിവർ പങ്കെടുത്തു.