ധോണിഗുണ്ട്-ദുണ്ടൂർ റോഡ് നാടിനു സമർപ്പിച്ചു
1576104
Wednesday, July 16, 2025 1:27 AM IST
അഗളി: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച അഗളി ഗ്രാമപഞ്ചായത്തിലെ ധോണിഗുണ്ട്- ദുണ്ടൂർ റോഡ് എംഎൽഎ എൻ. ഷംസുദ്ദീൻ നാട്ടുകാർക്ക് തുറന്നുകൊടുത്തു.
പഞ്ചായത്തംഗം സുനിൽ ജി. പുത്തൂർ അധ്യക്ഷനായി. ഹനീഫ പാക്കുളം, ജോബി കുരീക്കാട്ടിൽ, ഷിബു സിറിയക്, ഷൈജു ആലക്കകുന്നേൽ, പി.ടി. പ്രസാദ്, ഇ.ജെ. ആന്റണി പ്രസംഗിച്ചു.