കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1576108
Wednesday, July 16, 2025 1:27 AM IST
കാഞ്ഞിരപ്പുഴ: പഞ്ചായത്ത് ഭരണസമിതിയുടെ ജനവഞ്ചനക്കെതിരെ കോൺഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷത വഹിച്ച പരിപാടി കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
അഞ്ചു വർഷം തികയുമ്പോഴും അർഹതപ്പെട്ട ഒരാൾക്ക് പോലും വീടു നൽകാൻ സാധിക്കാത്ത പഞ്ചായത്ത് ഭരണസമിതി പൂർണ പരാജയമാണെന്നും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച എംഎൽഎക്കും പഞ്ചായത്ത് ഭരണസമിതിക്കുമുള്ള മറുപടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും അവർ പറഞ്ഞു.
ഡിസിസി സെക്രട്ടറി സി. അച്യുതൻ, സേവാദൾ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ശശി, കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. ഷൈജു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ഗിസാൻ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിജി ടോമി, പഞ്ചായത്ത് മെംബർമാരായ പി. രാജൻ, റീന സുബ്രഹ്മണ്യൻ, പ്രിയ ടീച്ചർ, സ്മിത ജോസഫ്, ദിവ്യ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചെറുകര ബേബി, ഫിറോസ് ബാബു, എ.വി. മുസ്തഫ, ടി.കെ. റഫീഖ്, സുദേവൻ പാലേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സുനിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിന്ദു മണികണ്ഠൻ, കെ. രഞ്ജിത്, ബേബി കണ്ടത്തിൽക്കുടി, സുകുമാരൻ പടിഞ്ഞാറേക്കര, സിദ്ദി വിയ്യക്കുറുശി, സാബു പൂഞ്ചോല, രാമകൃഷ്ണൻ വിയ്യക്കുറുശി പ്രസംഗിച്ചു.