കരിമ്പ ഗ്രാമപഞ്ചായത്ത് വിജയോത്സവം
1576102
Wednesday, July 16, 2025 1:27 AM IST
കല്ലടിക്കോട്: എസ്എസ്എൽസി, പ്ലസ്ടു, നീറ്റ് പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കരിമ്പ ഗ്രാമപഞ്ചായത്ത് വാർഷിക അവാർഡ് ദാനചടങ്ങ് വിജയോത്സവം സംഘടിപ്പിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
എൻഎസ് ഹാളിൽ നടത്തിയ പരിപാടി എഴുത്തുകാരൻ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് മാനേജർ കുട്ടൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ. കോമളകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ,സി.കെ. ജയശ്രീ, കെ.സി. ഗിരീഷ്, കെ.കെ. ചന്ദ്രൻ, എം. ചന്ദ്രൻ, ജയവിജയൻ, ബീന ചന്ദ്രകുമാർ, റമീജ, അനിത, മോഹനൻ, സി.പി. സജി,തുടങ്ങിയവർ പ്രസംഗിച്ചു.