വീണുകിട്ടിയ പണമടങ്ങുന്ന പഴ്സ് ഉടമയ്ക്ക് തിരികെനൽകി വിദ്യാർഥികൾ മാതൃകയായി
1576399
Thursday, July 17, 2025 1:02 AM IST
കല്ലടിക്കോട്: വീണുകിട്ടിയ പണമടങ്ങുന്ന പഴ്സ് ഉടമയെ അന്വേഷിച്ചുകണ്ടെത്തി തിരികെനൽകി വിദ്യാർഥികൾ മാതൃകയായി. തച്ചന്പാറ ദേശബന്ധു ഹൈസ്കൂൾ വിദ്യാർഥികളായ ഡി. ആരുഷ്, കെ. ഷാഹിൻ, കെ.റിഷാൽ, ബാവുഷാ ഹസാദ് എന്നീ കുട്ടികൾ ട്യൂഷനുപോയി തിരിച്ചുവരുമ്പോൾ വഴിയിൽനിന്നു പണമടങ്ങുന്ന പഴ്സ് വീണുകിട്ടുകയായിരുന്നു.
ഉടമയായ വിഷ്ണുവിന് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഓഫീസർമാരായ അനിൽ, സാബു, കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ തിരിച്ചേൽപ്പിച്ചു. വിദ്യാർഥികളെ കല്ലടിക്കോട് പോലീസ് അഭിനന്ദിച്ചു. പഴ്സ് തിരിച്ചുകിട്ടിയ വിഷ്ണു വിദ്യാർഥികൾക്ക് മധുരപലഹാരം നൽകി.