സെക്യൂരിറ്റി ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ
1576311
Wednesday, July 16, 2025 11:00 PM IST
കുഴൽമന്ദം: സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തോലനൂർ മണിയൻപാറ തോട്ടക്കര പരേതനായ ബാലകൃഷ്ണന്റെ മകൻ മുരുകേശനെ(53)യാണ് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനുസമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്വകാര്യവ്യക്തിയുടെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ: രാജമ്മ. ഭാര്യ: പ്രീത. മക്കൾ: വിഷ്ണു, ഹേമലത. സംസ്കാരം ഇന്നു രാവിലെ ഒന്പതിനു പാന്പാടി ഐവർമഠം ശ്മശാനത്തിൽ.