തേനിടുക്കിൽ വാഹനാപകടം: ഒരാൾക്ക് പരിക്കേറ്റു
1577000
Saturday, July 19, 2025 1:27 AM IST
വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിനു സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരാൾക്ക് പരിക്കേറ്റു. കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെതുടർന്ന് പിറകെവന്ന ഓട്ടോറിക്ഷ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിറകിൽ പിക്കപ്പ് വാനും പിക്കപ്പ് വാനിന് പുറകിൽ മറ്റൊരു കാറും ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ കിഴക്കഞ്ചേരി തച്ചക്കോട് മുഹമ്മദ് കാസി (52) മിനാണ് പരിക്കേറ്റത്. ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വാഹനങ്ങൾക്ക് കേടുപാടുകളുണ്ട്.