കോയന്പത്തൂർ കോർപറേഷൻ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്
1576998
Saturday, July 19, 2025 1:27 AM IST
കോയമ്പത്തൂർ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘സ്വച്ഛ് സർവേക്ഷൻ’ റാങ്കിംഗ് പട്ടികയിൽ കോയമ്പത്തൂർ കോർപറേഷൻ ദേശീയതലത്തിൽ 28 ാം സ്ഥാനവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടി.
പട്ടികയിൽ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കോർപറേഷൻ ദേശീയതലത്തിൽ 28-ാം സ്ഥാനവും സംസ്ഥാന തലത്തിൽഒന്നാം സ്ഥാനവും നേടിയത്. 12,500 പോയിന്റുകളിൽ 8,347 പോയിന്റുകളാണ് കോയന്പത്തൂർ നേടിയത്.
6,822 പോയിന്റുകളുമായി ചെന്നൈ ദേശീയതലത്തിൽ 38 ാം സ്ഥാനത്തും തമിഴ്നാട്ടിൽ രണ്ടാം സ്ഥാനത്തും എത്തി. മധുര കോർപറേഷൻ ദേശീയതലത്തിൽ 40 ാം സ്ഥാനത്തും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തും എത്തി.
സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ കോയമ്പത്തൂർ കോർപറേഷൻ ഒന്നാം സ്ഥാനത്ത് എത്തുന്നത് ഇത് രണ്ടാം തവണയാണ്. വീടുതോറുമുള്ള മാലിന്യ ശേഖരണം, മാലിന്യം വേർതിരിക്കൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം സംസ്കരിക്കാതിരിക്കൽ, താമസസ്ഥലങ്ങളുടെ ശുചിത്വം, മാർക്കറ്റ് പ്രദേശങ്ങളുടെ ശുചിത്വം, കോർപറേഷനു കീഴിലുള്ള കുളങ്ങളുടെ ശുചിത്വം, മാലിന്യം വേർതിരിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കൽ തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തി ഗ്രേഡ് നൽകിയതെന്ന് കോർപറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരൻ പറഞ്ഞു.