ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും എൽഇഡി ബൾബ് നിർമാണ ശില്പശാല
1576721
Friday, July 18, 2025 5:03 AM IST
ഒറ്റപ്പാലം: നിയോജക മണ്ഡലത്തിലെ മാനത്തോളം സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എൽഇഡി നിർമാണ ശില്പശാല നടത്തി. ഭിന്നശേഷിയുള്ള കുട്ടികൾക്കും അമ്മമാർക്കുമായാണ് ഏകദിന ശില്പശാല നടത്തിയത്. ഒറ്റപ്പാലം ഗവ. ബധിരവിദ്യാലയത്തിൽ നടന്ന പരിപാടി കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സണ്‍ കെ. ജാനകീദേവി അധ്യക്ഷയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ. രാജേഷ്, കൗണ്‍സിലർ എം. മണികണ്ഠൻ പ്രസംഗിച്ചു. ഒറ്റപ്പാലം നഗരസഭ, അന്പലപ്പാറ പഞ്ചായത്ത്, ലക്കിടിപേരൂർ പഞ്ചായത്ത്, ഒറ്റപ്പാലം ഗവ. ബധിര വിദ്യാലം എന്നിവിടങ്ങളിൽ നിന്നായി അന്‍പതോളം പേർ പരിപാടിയുടെ ഭാഗമായി.