എസ്പിസി യൂണിറ്റ് ഉദ്ഘാടനം
1576732
Friday, July 18, 2025 5:04 AM IST
പള്ളിക്കുറുപ്പ്: ശബരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എ. നസറുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ഇൻസ്പെക്ടർ ഓഫ് പോലീസ് എം.ബി. രാജേഷ് മുഖ്യാതിഥിയായി.
എസ്പിസി സ്റ്റേറ്റ് കോർ കമ്മിറ്റി മെംബർ ബിന്ദു ഭാസ്ക്കർ മുഖ്യപ്രഭാഷണം നടത്തി. മണ്ണാർക്കാട് ഡിഇഒ ഗീതാകുമാരി, പ്രിൻസിപ്പൽ എ. ബിജു, ജനപ്രതിനിധികളായ മഠത്തിൽ ജയകൃഷ്ണൻ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി രവീന്ദ്രൻ, എസ്പിസി ജില്ലാ അസി.നോഡൽ ഓഫീസർ നന്ദകുമാർ, സിപിഒ അനൂപ്, സിപിഒ അനുമോൾ പി.വിൻസ്, കെ.പി. സുധ എന്നിവർ പ്രസംഗിച്ചു. അഡീഷണൽ നോഡൽ ഓഫീസർ നന്ദകുമാർ രക്ഷിതാക്കൾക്ക് ബോധവത്കരണക്ലാസ് എടുത്തു.