മു​ത​ല​മ​ട: 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ പ​റ​മ്പി​ക്കു​ളം റി​സ​ർവോ​യ​റു​ക​ളി​ൽ മ​ത്സ്യബ​ന്ധ​ന വ​ല, കു​ട്ട​വ​ഞ്ചി വി​ത​ര​ണം മു​ത​ല​മ​ട ഗ്രാ​മപ​ഞ്ചാ​യത്ത് ​പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷെ​യ്ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​നകാ​ര്യ​ സ്ഥി​രംസ​മി​തി ചെ​യ​ർപേ​ഴ്സ​ൺ ബേ​ബിസു​ധ, പ​റ​മ്പി​ക്കു​ളം റേഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി​യോ ബെ​യ്സി​ൽ ജോ​സ്, പ​ട്ടി​കവ​ർ​ഗ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ജീ​ഷ്, വാ​ർ​ഡ് മെ​ംബർ ശെ​ൽ​വി, ചു​ള്ളി​യാ​ർമേ​ട് ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ രാ​മ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ച​ട​ങ്ങി​ൽ 290 പേ​ർ​ക്ക് വ​ല വി​ത​ര​ണം ചെ​യ്തു. 15,16,000 രൂ​പ വ​ക​യി​രു​ത്തി​യാ​ണ് . പ​ട്ടി​കവ​ർ​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് വ​ല, കു​ട്ട​വ​ഞ്ചി വി​ത​ര​ണം ന​ട​ത്തി​യ​ത്.